നിലപാടുകൾ തുറന്നു പറയുമ്പോൾ ആരെയും  കൂസാത്ത വ്യക്തിത്വം; സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറി; കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല; കരൾ പണിമുടക്കിയതോടെ സ്വപ്നങ്ങൾ ബാക്കിയാക്കി ഇഷ്ടതാരം യാത്രയാകുമ്പോൾ

നിലപാടുകൾ തുറന്നു പറയുമ്പോൾ ആരെയും കൂസാത്ത വ്യക്തിത്വം; സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറി; കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല; കരൾ പണിമുടക്കിയതോടെ സ്വപ്നങ്ങൾ ബാക്കിയാക്കി ഇഷ്ടതാരം യാത്രയാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി മലയാള സിനിമാലോകം. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിൽസിച്ചിരുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി ചലച്ചിത്രലോകത്തേക്ക് എത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ… എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കരളിന് ബാധിച്ച രോഗമായിരുന്നു പ്രശ്‌നമായത്. കരൾ മാറ്റി വയ്ക്കുന്നതിന്റെ ആലോചനകൾ നടക്കുകയായിരുന്നു. വിവാഹവും ഏതാണ്ട് നിശ്ചയിച്ചിരുന്നു. നടി എന്നതിന് അപ്പുറം ചാനലുകളിലെ അവതരണവും ശ്രദ്ധേയമായിരുന്നു. എല്ലാ അർത്ഥത്തിലും സ്റ്റേജിനെ കീഴടക്കിയ കലാകാരിയായിരുന്നു സുബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവരോടും സൗമ്യമായി ഇടപെടൽ നടത്തിയ വ്യക്തിത്വം. അപ്രതീക്ഷിതമായാണ് അസുഖം ബാധിച്ചത്. മാസങ്ങൾക്ക് മുമ്പും ചികിൽസയിലായിരുന്നു. കലാഭവൻ അടക്കമുള്ള മിമിക്രി ഗ്രൂപ്പുകളിലൂടെയാണ് സുബി മലയാളിക്ക് മുമ്പിലെത്തിയത്. ചിരിപ്പിക്കാൻ കഴിവുള്ള സുബിയാണ് ഏവരേയും ഞെട്ടിച്ച് യാത്രയാകുന്നത്.

സ്ത്രീകൾ അധികം കടന്നു ചെല്ലാതിരുന്ന കാലത്ത് മിമിക്രി വേദികളിലൂടെ താരമായി മാറിയ കലാകാരിയാണ് സുബി സുരേഷ്. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് സുബി സുരേഷ്. കോമഡി പരിപാടികളിലേയും നിറ സാന്നിധ്യമായിരുന്നു താരം. ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു ചികിൽസിച്ചിരുന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു അന്ത്യം. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്.

എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ് സുബി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു സുബി. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ എന്നു തുടങ്ങി ഇരുപതിലധികം സിനിമകളിൽ സുബി ഇതിനകം അഭിനയിച്ചിട്ടുണ്ട്. സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ്. അച്ഛന് ചെറിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും, എറണാകുളം സെന്റ്.തെരേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം.