
നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു ; കരൾ – ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കയാണ് അന്ത്യം
സ്വന്തം ലേഖകൻ
കൊച്ചി : സിനിമ സീരിയൽ താരം സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരൾ – ഹൃദയസംബന്ധമായ അസുഖമായിരുന്നു.
നിരവധി ടിവി ഷോകളിൽ അവതാരകയായിരുന്നു. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം ആണ് അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :