
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊച്ചി കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളുടെ സുഹൃത്തായ റെയ്‌നോള്‍ഡ് അറസ്റ്റില്‍. കൊലപാതകം നടത്താന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് അറസ്റ്റ്.
ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കേസിലെ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിക്രൂരമര്‍ദ്ദനത്തിനൊടുവിലാണ് വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. സാമ്പത്തിക നേട്ടത്തിനായിട്ടാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.