video
play-sharp-fill
സുബീറയുടെ മൃതദേഹം കണ്ടെത്തിയത് കാണാതായി 40 ദിവസങ്ങൾക്ക് ശേഷം ; അടുത്ത പറമ്പിലെ മണ്ണ് നിരപ്പാക്കാൻ ജെ.സി.ബി എത്തിയത് തുമ്പായി ; ചോറ്റൂരിൽ സുബീറയുടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടലിൽ : യുവതിയെ അൻവർ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നിഗമനം

സുബീറയുടെ മൃതദേഹം കണ്ടെത്തിയത് കാണാതായി 40 ദിവസങ്ങൾക്ക് ശേഷം ; അടുത്ത പറമ്പിലെ മണ്ണ് നിരപ്പാക്കാൻ ജെ.സി.ബി എത്തിയത് തുമ്പായി ; ചോറ്റൂരിൽ സുബീറയുടെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടലിൽ : യുവതിയെ അൻവർ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് നിഗമനം

സ്വന്തം ലേഖകൻ

മലപ്പുറം: കഞ്ഞിപ്പുര ചോറ്റൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് യുവതിയെ കാണാതായി 40 ദിവസങ്ങൾക്ക് ശേഷം. ചോറ്റൂരിൽ നിന്നും കാണാതായ സുബീറ ഫർത്തിന്റെ (21) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

ചെങ്കൽ ക്വാറിക്ക് സമീപം പറമ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്താൻ വഴിയൊരുക്കിയത് നാട്ടുകാരുടെ ഇടപെടലാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ പൊലീസിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു സ്ഥലത്തെ മണ്ണ് നീക്കിയപ്പോഴാണ് മൃതശരീരം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ നാട്ടുകാരൻ തന്നെയായ പ്രതി വരിക്കോടൻ വീട്ടിൽ മുഹമ്മദ് അൻവറി(38)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബീറയെ പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം.

വിദഗ്ധരുടെ സാന്നിധ്യത്തിലാകും ഇനിയുള്ള അന്വേഷണം മുൻപോട്ട് നടക്കുക. വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലി ചെയ്തിരുന്ന സുബീറ ഫർഹത്തിനെ മാർച്ച് പത്തിനാണ് കാണാതായത്. പതിവ് പോലെ രാവിലെ വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്ക് പോയതായിരുന്നു സുബീറ.

സുബീറയുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു. ആരെങ്കിലും അപായപ്പെടുത്തിയതാകമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതിനിടയിലാണ് അൻവർ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കൽ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയത്.

ഈ വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുകായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് അൻവറിനെ നീരിക്ഷണത്തിലാക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

കസ്റ്റഡിയിലിരിക്കെ പ്രതി നൽകിയ വിവരമനുസരിച്ചാണ് മരിച്ച യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം 350 മീറ്റർ അകലെയുള്ള പറമ്ബിൽ മൃതദേഹം കണ്ടെത്തിയത്.എന്തിനാണ് കൊല നടത്തിയതെന്നും പൊലീസിനോട് ഇയാൾ വിശദീകരിച്ചിട്ടുണ്ട്.

സുബീറ ജോലി സ്ഥലത്ത് എത്തിയില്ലെന്നും ഫോണിൽ ലഭ്യമല്ലെന്നും ക്ലിനിക്കിലെ ഡോക്ടർ വിളിച്ചു പറഞ്ഞതോടെയാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്.ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സ്വിച്ച് ഓഫാകുകയും ചെയ്തു. സുബീറ ആരോടെങ്കിലും ഒളിച്ചോടിയെന്ന സംശയവും സജീവമായിരുന്നു.

അര കിലോമീറ്ററോളം നടന്നവേണം വട്ടപ്പാറക്കും കഞ്ഞിപ്പുരക്കും ഇടയിലുള്ള ബസ് സറ്റോപ്പിലെത്താൻ. 150 മീറ്ററോളം വഴിയരികിൽ വീടുകളൊന്നുമില്ല. വിജനമായ ഈ പാതക്ക് ശേഷം ഇവർ പോവുന്ന റോഡിന് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ കാണാതായ ദിവസം യുവതി പോവുന്ന ദൃശ്യം പതിഞ്ഞിരുന്നില്ല.

ഇതും സംഭവത്തിൽ പൊലീസിന്റെ സംശയം ബലപ്പെടാൻ കാരണമായി. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആകഷൻ കമ്മിറ്റി രൂപവതകരിക്കുകയും ചെയ്തിരുന്നു.

പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്.തിരൂർ ഡിവൈഎസ്പി കെ.എ.സരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.