
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം സബ് ട്രഷറി മാറ്റി സ്ഥാപിക്കണം : വണ്ടൻപതാൽ ജനസൗഹാർദ്ധ വേദി
സ്വന്തം ലേഖകൻ
വണ്ടൻപതാൽ : വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുണ്ടക്കയം സബ് ട്രഷറി ഓഫീസ് നിലവിൽ ഒഴിഞ്ഞ് കിടക്കുന്ന എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വണ്ടൻപതാൽ ജനസൗഹാർദ്ധ വേദി ആവശ്യപ്പെട്ടു. യോഗത്തിൽ രക്ഷാധികാരി ഉമേഷ് ചെമ്പൻ കുളം അദ്ധ്യക്ഷത വഹിച്ചു.
അത് വഴി സംസ്ഥാന സർക്കാരിന് ലക്ഷങ്ങൾ ലാഭിക്കാനും നശിച്ച് പോകുന്ന കെട്ടിടം സംരക്ഷിക്കാനും സാധിക്കും. യോഗത്തിൽ സജീവൻ പുത്തൻ വീട്ടിൽ സാലിഹ് അമ്പഴത്തിനാൽ ഫൈസൽ പുതുപ്പറസിൽ വിജയൻ ചടയനാൽ സുധാകരൻ പുതുപ്പറമ്പിൽ ഷാജി തെക്കേ വയലിൽ തോമസ് കോശി മരുതി മൂട്ടിൽ ജോമോൻ പാറയിൽ സിബി പാലിയേക്കര എന്നിവർ സംസാരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0