video
play-sharp-fill

സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: കൈക്കൂലി പണം സൂക്ഷിക്കുന്നത് ഹെൽമറ്റിനുള്ളിൽ, കണക്കിൽപ്പെടാത്ത 7540 രൂപ പിടിച്ചെടുത്തു

സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: കൈക്കൂലി പണം സൂക്ഷിക്കുന്നത് ഹെൽമറ്റിനുള്ളിൽ, കണക്കിൽപ്പെടാത്ത 7540 രൂപ പിടിച്ചെടുത്തു

Spread the love

 

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. 7,540 രൂപ കൈക്കൂലി പണം കണ്ടെടുത്തു.

 

സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 5,200 രൂപ അടക്കം കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു. ഓഫീസ് അറ്റന്‍ഡറിൽ നിന്നും 2,340 രൂപയാണ് കണ്ടെടുത്തത്. ഹെൽമറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കൈക്കൂലി പണം.

 

രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് വരുന്ന ഇടപാടുകാരിൽ നിന്ന് ഇടനിലക്കാര്‍ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് സംഘത്തിന്‍റെ മിന്നൽ പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group