play-sharp-fill
വീണ്ടും പോസ്റ്റോഫിസ് തിരിമറി; അമിതാ നാഥിന് ശേഷം  പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അടച്ച തുകയിൽ തട്ടിപ്പ് കാണിച്ച സബ് പോസ്റ്റുമാസ്റ്റര്‍ അറസ്റ്റിൽ; പാളയംകുന്ന് സബ് പോസ്റ്റുമാസ്റ്റര്‍ ആദർശ് തട്ടിയെടുത്തത് 12 ലക്ഷത്തിലധികം രൂപ

വീണ്ടും പോസ്റ്റോഫിസ് തിരിമറി; അമിതാ നാഥിന് ശേഷം പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അടച്ച തുകയിൽ തട്ടിപ്പ് കാണിച്ച സബ് പോസ്റ്റുമാസ്റ്റര്‍ അറസ്റ്റിൽ; പാളയംകുന്ന് സബ് പോസ്റ്റുമാസ്റ്റര്‍ ആദർശ് തട്ടിയെടുത്തത് 12 ലക്ഷത്തിലധികം രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോസ്റ്റ് ഓഫീസില്‍ നിന്ന് തിരിമറിയിലൂടെ 12,35,400 രൂപ തട്ടിയെടുത്ത കേസില്‍ സബ് പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റില്‍. പാളയംകുന്ന് സബ് പോസ്റ്റുമാസ്റ്റര്‍ ഇന്‍ ചാര്‍ജ് ആയിരുന്ന കൊല്ലം കുറുമണ്ണ തൃക്കോവില്‍വട്ടം മുഖത്തല ആദര്‍ശ് നിവാസില്‍ ആദര്‍ശ് (30) ആണ് അറസ്റ്റിലായത്.

പാളയംകുന്ന് പോസ്റ്റ് ഓഫീസില്‍ ചുമതല വഹിച്ചിരുന്ന 2022 ഏപ്രില്‍ മുതല്‍ നവംബര്‍ 15 വരെ കാലയളവിലായിരുന്നു തട്ടിപ്പ്. പോസ്റ്റ് ഓഫീസില്‍ ഓപ്പണിങ് ബാലന്‍സുണ്ടായിരുന്ന തുകയും കസ്റ്റമേഴ്‌സ് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമില്‍ അടച്ച തുകയും വര്‍ക്കല പോസ്റ്റ് ഓഫീസില്‍ നിന്ന് ലഭിച്ച തുകയുമടക്കം 12,35,404 രൂപയാണ് ഇയാള്‍ തിരിമറി നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങല്‍ സബ് ഡിവിഷന്‍ പോസ്റ്റ് മാസ്റ്റര്‍ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയിലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ആദര്‍ശിനെ പിന്നീട് കൊല്ലത്തു നിന്നാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വര്‍ക്കല ഡിവൈഎസ്പി സി.ജെ. മാര്‍ട്ടിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അയിരൂര്‍ എസ്എച്ച്ഒ സി.എല്‍. സുധീര്‍, എസ്. സജിത്ത്, ഇതിനാസ് ജി. നായര്‍, സുനില്‍ കുമാര്‍, സജീവ്, ജയ്മുരുകന്‍, രഞ്ജിത്ത്, വിഷ്ണു, ശിവപ്രസാദ് എന്നിവരാണ് അറസ്റ്റുചെയ്തത്.