video
play-sharp-fill

സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ഇനി ഡോ. ആർ. രഞ്ജിത്ത്

സബ് ഇൻസ്പെക്ടർ രഞ്ജിത്ത് ഇനി ഡോ. ആർ. രഞ്ജിത്ത്

Spread the love


സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തിന്റെ യൂണിഫോമിലെ നെയിംപ്ലെയ്റ്റിൽ ഇനി ഡോ: ആർ. രഞ്ജിത്ത് എന്നാണ് രേഖപ്പെടുത്തുക. തിരുനെൽവേലി എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിലാണ് രഞ്ജിത്തിന്റെ ഡോക്ടറേറ്റ്. സഹ്യപർവ്വതനിരകളിൽ കാണപ്പെടുന്ന ഒപ്പിയോറൈസ എന്ന ഔഷധ സസ്യത്തെക്കുറിച്ചാണ് ഗവേഷണം നടത്തിയത്. കാൻസർ രോഗത്തിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നും, വ്യാവസായിക അടിസ്ഥാനത്തിൽ ടിഷ്യുകൾച്ചർ മുഖേന കൂടുതൽ ചെടികൾ വളർത്തിയെടുത്താൽ വൈദ്യശാസ്ത്ര രംഗത്ത് ഒരു മുതൽക്കൂട്ടാകുമെന്നാണ് കണ്ടെത്തൽ. 2010 ൽ ആരംഭിച്ച ഗവേഷണം 2018 ലാണ് പൂർത്തിയായത്. ബോർഡ് ഓഫ് റിസർച്ച് ഇൻ ന്യൂക്ലിയർ സയൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി എന്നിവരുടെ ഫെല്ലോഷിപ്പോടുകൂടിയായിരുന്നു ഗവേഷണം.

ഗവേഷണ ഫലം രണ്ട് അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അവതരിപ്പിക്കുകയും, മൂന്ന് അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.2014 ൽ കേരളാ പോലീസിൽ സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിച്ച രഞ്ജിത്ത് എറണാകുളം ജില്ലയിലെ തോപ്പുംപടി, പാലക്കാട് ജില്ലയിലെ തൃത്താല, ടൗൺ നോർത്ത് സ്റ്റേഷനുകളിൽ സേവനമനുഷ്ടിച്ചു. പോലീസിലെ തിരക്കേറിയ ജോലിക്കിടയിലും ഗവേഷണം തുടർന്നാണ് രഞ്ജിത്ത് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. കൊല്ലം ജില്ലയിലെ കടയ്ക്കൽ സ്വദേശിയാണ്. അച്ഛൻ: രാജൻ പിള്ള. അമ്മ: രാധാമണി, ഭാര്യ: പൗർണമി. മകൻ: ഇഷാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group