വിദ്യാർത്ഥിനികളെ തന്റെ വസതിയിലേക്ക് പാർട്ടിക്കായി വിളിച്ചുവരുത്തി; മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം;പീഡന കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പിടിയിൽ

വിദ്യാർത്ഥിനികളെ തന്റെ വസതിയിലേക്ക് പാർട്ടിക്കായി വിളിച്ചുവരുത്തി; മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം;പീഡന കേസിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പിടിയിൽ

സ്വന്തം ലേഖകൻ

റാഞ്ചി: ഐഐടി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഖുന്തി സബ് ഡിവിഷണൽ അറസ്റ്റിൽ. ജാർഖണ്ഡിലെ ഖുന്തി എസ്ഡിഎം സയ്യിദ് റിയാസ് അഹ്മദിനെയാണ് അ‌റസ്റ്റ് ചെയ്തത്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ഐഐടി വിദ്യാർത്ഥിനി ഖുന്തി വനിതാ പൊലീസ് സ്റ്റേഷനിൽ എസ്ഡിഎമിനെതിരെ പരാതി കൊടുത്തിരുന്നു.

ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് അ‌റസ്റ്റ്. ലൈംഗിക പീഡനം, സ്ത്രീയുടെ മാന്യതയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സംസാരം എന്നിവയാണ്​ കേസ്. ജൂലൈ രണ്ടിനാണ് സംഭവം നടന്നതെന്ന് പറയുന്നു. 20 ഐഐടി വിദ്യാർത്ഥികളുടെ ഒരു സംഘം അകാഡമിക് ടൂറിനും ഇന്റേൺഷിപിനുമായി ഖുന്തിയിൽ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഡിഎം വിദ്യാർത്ഥിനികളെ തന്റെ വസതിയിലേക്ക് പാർടിക്കായി വിളിച്ചുവരുത്തിയെന്നാണ് ആരോപണം.അവിടെ മദ്യം വിളമ്പിയിരുന്നു. ഇരയായ യുവതിയോട് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് എസ്ഡിഎമിനെതിരെയുള്ള കുറ്റം.

പെൺകുട്ടിയെ ചുംബിക്കാനും ശ്രമിച്ചുവെന്നും ഇതോടെ പെൺകുട്ടി സുഹൃത്തുക്കളോടൊപ്പം പോയെന്നുമാണ് പരാതി. മധ്യപ്രദേശിലെ ഇൻഡോറിലെ ഐഐടിയിൽ പഠിക്കുകയാണ് വിദ്യാർത്ഥിനി. 2019 ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ റിയാസ് അഹ്മദ് മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയാണ്. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയാണ്.