
സ്വന്തം ലേഖിക
മൂന്നാര്‍: മൂന്നാറില്‍ കളക്ടറുടെ വാഹനം തടഞ്ഞ കന്നുകാലികളെ കസ്റ്റഡിയിലെടുത്ത് പഞ്ചായത്ത് അധികൃതര്‍. കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ വാഹനത്തിനാണ് നാല്കാലികള് തടസ്സമായത്. ടൗണിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നാല്കാലികള്.
പലപ്പോഴും വാഹനങ്ങള്‍ക്ക് കുറുകെ നടന്ന് അവ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഈ തവണ നാല്കാലികള്ക്ക് ആള് മാറി പോയി. കളക്ടറുടെ വാഹനത്തിന് തടസ്സമായതോടെ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടറുടെയടക്കം വാഹനങ്ങള്‍ക്ക് തടസ്സമായ കന്നുകാലികള്‍ വാഹനങ്ങള്‍ ശബ്ദം മുഴക്കിയതോടെയാണ് റോഡില്‍ നിന്ന് പിന്മാറിയത്. കളക്ടറുടെ ഔദ്യോഗിക യാത്രയ്ക്ക് തടസ്സമായത് നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരുടെ മുന്നില്‍ പരാതിപ്പെട്ടതോടെയാണ് പഞ്ചായത്തിന്റെ നീക്കം.
തടസ്സമായ കന്നുകാലികളെ കണ്ടെത്തി അവയെ കസ്റ്റഡിയില്‍ വെയ്ക്കുകയായിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഇവയെ പഞ്ചായത്ത് അധികൃതര്‍ക്ക് പിടിച്ച് നല്‍കിയത്. ഉടമകള്‍ എത്തി പിഴ അടച്ചതോടെയാണ് കന്നുകാലികളെ പഞ്ചായത്ത് വിട്ടുനല്‍കിയത്.




