ലോക് ഡൗണിനിടെ സബ് കളക്ടര്‍ക്ക് മാംഗല്യം ; വിവാഹത്തിന് ശേഷം കതിര്‍മണ്ഡപത്തില്‍ നിന്നും അവധിയില്ലാതെ അഞ്ജു എത്തിയത് കോവിഡ് ഡ്യൂട്ടിയിലേക്ക്
സ്വന്തം ലേഖകന്‍
പാലക്കാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ മാറ്റിവെച്ചതോടെ പലരും ആഘോഷങ്ങളൊഴിവാക്കിയാണ് കൊറോണക്കാലത്ത് വിവാഹങ്ങള്‍ നടത്തിയത്. അത്തരത്തിലൊരു വിവാഹമാണ് കഴിഞ്ഞ ദിവസം പാലക്കാട് നടന്നത്.
കോവിഡ് കാലത്ത് ആഘോഷങ്ങളും ആളുകളുമില്ലാതെയാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ വിവാഹിതയായത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പെരിന്തല്‍മണ്ണ സബ് കളക്ടര്‍ കെ.എസ് അഞ്ജുവാണ് വിവാഹിതയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സബ്കലക്ടറുടെ കൊട്ടേക്കാട് ആനപ്പാറ മേലേപ്പുരയിലെ വീട്ടിലായിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂര്‍മേട് സ്വദേശി ഡോ. ജെ. നവറോഷ് ആണ് വരന്‍.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനായല്‍ അടുത്ത ബന്ധുക്കള്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ നടത്താനിരുന്ന വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ക്കൊന്നും അവധി നല്‍കാതെ സബ് കളക്ടര്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും. നേരത്തെ കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടിച്ചിട്ടുണ്ട്. കെ.എസ് അഞ്ജു 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.