
സ്വന്തം ലേഖകൻ
തിരുവല്ല: ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത ബാധയേറ്റു. തിരുവല്ലയിലെ തുകരശ്ശേരി ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനുമാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 38 വിദ്യാർത്ഥികളാണ് മഞ്ഞപ്പിത്തത്തെ ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
വിദ്യാലയം ക്രിസ്തുമസ് അവധിക്ക് വേണ്ടി അടച്ചിരുന്നു. അതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം മൂന്ന് പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. പിന്നീട് 38 പേർ ചികിത്സ തേടുകയായിരുന്നു. മൂന്നാം ക്ലാസ് മുതൽ ഹയർസെക്കണ്ടറി വരെ പഠിക്കുന്ന കുട്ടികൾക്കാണ് രോഗം ബാധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളിലെ വെള്ളം പരിശോധനക്കയച്ചെങ്കിലും രോഗകാരണമായി ഒന്നും കണ്ടെത്താനായാട്ടില്ല. എന്നാൽ ഈ 38 കുട്ടികളും സംസ്ഥാന യുവജനോത്സവത്തിലും പ്രവൃത്തിപരിചയ മേഖലകളിലും പങ്കെടുത്തവരാണ്. അവിടെ പോയതിന് ശേഷമായിരിക്കാം രോഗബാധയുണ്ടായത് എന്ന സംശയത്തിലാണ് അധികൃതർ