
കോട്ടയം: വെറൈറ്റി ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ടിഫിൻ ബോക്സില്‍ ഇതു രണ്ടെണ്ണം വച്ചുനോക്കൂ. നിറയെ പ്രോട്ടീനും ഊർജവും ഉറപ്പ്.
സാധാരണയായി ചീസ്, പച്ചക്കറികള്‍, അല്ലെങ്കില്‍ മറ്റ് പ്രോട്ടീനുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്
1. ചെറുപയർ പരിപ്പ് – 50 ഗ്രാം
ചീര – 15 ഗ്രാം
2. പച്ചമുളക് – ഒന്ന്
ഉപ്പ് -പാകത്തിന്
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
3. വെള്ളം – പാകത്തിന്
4. എണ്ണ – ഒരു വലിയ സ്പൂണ്‍
ഫില്ലിങ്ങ്
5. ഉരുളക്കിഴങ്ങ് – 65 ഗ്രാം
6. എണ്ണ – രണ്ടു ചെറിയ സ്പൂണ്‍
7. ഉഴുന്നു പരിപ്പ് – ഒരു ചെറിയ സ്പൂണ്‍
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
സവാള അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍
8. കായം – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
9. എണ്ണ – ഒരു വലിയ സ്പൂണ്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാകം ചെയ്യുന്ന വിധം
ചെറുപയർപരിപ്പും ചീരയും ഒരു രാത്രി മുഴുവൻ കുതിർത്തുവച്ചശേഷം രാവിലെ മയത്തില്‍ അരച്ചെടുക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം പാകത്തിനു വെള്ളം ചേർത്തു കോരിയൊഴിക്കാൻ പാകത്തിനുള്ള മാവ് തയാറാക്കുക. ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം. എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ മൂപ്പിക്കുക. സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ ഉരുളക്കിഴങ്ങും എട്ടാമത്തെ ചേരുവയും ചേർത്ത് ഏതാനും മിനിറ്റ് വേവിച്ചു വാങ്ങണം. ഇതാണ് ഫില്ലിങ്. ഇനി തവ അടുപ്പത്തുവച്ച് എണ്ണ പുരട്ടിയശേഷം തയാറാക്കി വച്ചിരിക്കുന്ന മാവ് ഒരു തവി കോരിയൊഴിച്ചു ദോശ പോലെ പരത്തുക. വേവായശേഷം നടുവില്‍ ഫില്ലിങ് വച്ചു ചുരുട്ടിയെടുക്കുക. മല്ലി-പുതിന ചട്നിക്കൊപ്പമോ ടുമാറ്റോ സോസിനൊപ്പമോ വിളമ്ബാം.നോണ്‍ വെജിറ്റേറിയൻ ഉപയോഗിക്കുന്നവർക്ക് ഉരുളക്കിഴങ്ങിനു പകരം ചിക്കൻ വേവിച്ചു ചെറിയ കഷണങ്ങളാക്കിയത് ഉപയോഗിക്കാം.



