ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി പാഠ്യവിഷയമാക്കുന്നു: ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്

ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റി പാഠ്യവിഷയമാക്കുന്നു: ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്

സ്വന്തം ലേഖകൻ

ജക്കാർത്ത: ബിജെപിയുടെ ചരിത്രം ഇന്തോനേഷ്യയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പാഠ്യവിഷയമാക്കുന്നു. ശാന്തനു ഗുപ്ത എഴുതിയ ‘ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി’ എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൌത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിൽ പാഠ്യപുസ്തകമായി മാറ്റുന്നത്. ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ചരിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

 

 

 

ഇന്ത്യയുമായുളള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്തോനേഷ്യ ആഗ്രഹിക്കുന്നു. അതിനാൽ് തന്നെ ഭരണകക്ഷിയായ ബിജെപിയെ പഠിക്കേണ്ടത് വളരെ പ്രധാനമാണെന്നും യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിലെ അധ്യാപകൻ ഹഡ്സ പറഞ്ഞു. ഇന്തോനേഷ്യയിലെ അക്കാദമിക് വിദഗ്ധർക്കിടയിൽ പാർട്ടിയോട് താൽപര്യം വർധിച്ചെന്നും ഇന്റർനാഷണൽ റിലേഷൻ വിഭാഗത്തിലെ ബിരുദ കോഴ്സുകൾക്കായുള്ള ദക്ഷിണേഷ്യൻ പഠനത്തിനുള്ള സിലബസിലാണ് പുസ്തകം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഹഡ്സ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പുസ്തകം ഇന്തോനേഷ്യൻ സർവ്വകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് തന്റെ സൃഷ്ടിയ്ക്ക് ആഗോള തലത്തിൽ ലഭിക്കുന്ന അംഗീകാരമാണെന്ന് രചയിതാവ് ശാന്തനു ഗുപ്ത പ്രതികരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജീവചരിത്രം, ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രം എന്നിവ ഉൾപ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത എഴുതിയിട്ടുണ്ട്.

 

 

 

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്ന് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു. ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൌടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്‌സ പറഞ്ഞു.