
ഒരാള്‍ക്ക് കുറഞ്ഞത് എട്ട് മണിക്കൂർ വരെയെങ്കിലും ഉറക്കം കിട്ടണം. ഉറക്കം മെച്ചപ്പെടുത്താൻ നഗ്നരായി ഉറങ്ങുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
രാത്രിയില്‍ നഗ്നരായി ഉറങ്ങിയാല്‍ നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ച് അധികമാർക്കും അറിയില്ല. നഗ്നരായി ഉറങ്ങുമ്ബോള്‍ നിങ്ങളുടെ ശരീരം കുറേ കൂടി കൂളാവുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. വസ്ത്രങ്ങള്‍ ധരിക്കാതെ കിടന്നാല്‍ ആഴത്തിലുള്ള ഉറക്കം ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് നല്ല വിശ്രമം സമ്മാനിക്കുന്നതിനൊപ്പം മാനസികവും ശാരീരികവുമായുള്ള ആരോഗ്യത്തിനും സഹായിക്കുന്നു.
ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും നഗ്നരായി ഉറങ്ങുന്നതാണ് നല്ലത്. കൂടാതെ പങ്കാളിയോടൊപ്പം നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്നാണ് 2014ല്‍ ബ്രിട്ടണില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. 1000 ദമ്ബതിമാരില്‍ നടത്തിയ പഠനത്തില്‍ നഗ്നരായുള്ള ഉറക്കം പങ്കാളികളിലെ മാനസിക അടുപ്പം വർദ്ധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. നഗ്നരായി ഉറങ്ങുന്നത് പ്രത്യുല്പദന ആരോഗ്യം മെച്ചപ്പെടുത്തും. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിച്ച് ഉറങ്ങുന്നത് ബീജത്തിന്റെ എണ്ണം കുറയാൻ കാരണമാവുമെന്നും വിദഗ്ധർ പറയുന്നു.നഗ്നരായി ഉറങ്ങുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group