കുറഞ്ഞ ചെലവിൽ അവധിക്കാലം ആഘോഷമാക്കാം; കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു;  മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ

കുറഞ്ഞ ചെലവിൽ അവധിക്കാലം ആഘോഷമാക്കാം; കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു; മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ക്ലാസുകൾ

സ്വന്തം ലേഖിക

കോട്ടയം: കുറഞ്ഞ ചെലവിൽ അവധിക്കാലം ആഘോഷമാക്കാൻ ഇതാ വൻ അവസരം.

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. കുറഞ്ഞ ഫീസിൽ മുതിർന്നവർക്കും കുട്ടികൾക്കും മികച്ച അധ്യാപകരുടെ സേവനവും സൗജന്യ വ്യക്തിത്വ വികസന ക്ലാസുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ഉപകരണ സംഗീതം, വീണ വയലിൻ, ഗിത്താർ, കീബോർഡ്, തബല, മൃദംഗം, ട്രിപ്പിൾ, ജാസ്, ചെണ്ട , ഇടയ്ക്ക എന്നിവയിലും, ഭരതനാട്യം ,മോഹിനിയാട്ടം, കുച്ചിപ്പുടി, ഫോക്ക് ഡാൻസ്, കഥക്, കേരള നടനം, സിനിമാറ്റിക് ഡാൻസ് , ഡ്രോയിംങ്, പെയിന്റിംങ്, തയ്യൽ ആന്റ് എംബ്രോയ്ഡറി, മലയാളം അക്ഷരമാലാ പഠനം, സ്‌പോക്കൺ ഇംഗ്ലീഷ്, ഹിന്ദി ഭാഷാ പഠനം, സംസ്‌കൃത പഠനം, അബാക്കസ്, കരാട്ടെ, യോഗ, സുംബ ഡാൻസ് തുടങ്ങിയവയിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്.
ഫോൺ – 0481 2583004, 7012425859.