
കൊച്ചി: സ്കൂളിലെ അച്ചടക്കം ഉറപ്പാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകനോ അധ്യാപികയോ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി.
അധ്യാപകര്‍ ശരിയായ ഉദ്ദേശ്യത്തോടെ വിദ്യാര്‍ഥിയെ ശാരീരികമായി ശിക്ഷിക്കുന്നതില്‍ തെറ്റില്ലെന്നും കുറ്റമായി കാണാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചൂരല്‍പ്രയോഗം നടത്തിയതിന്റെ പേരില്‍ തിരുവനന്തപുരം വെങ്ങാനൂരിലെ സ്കൂള്‍ അധ്യാപകനെതിരേ വിഴിഞ്ഞം പോലീസെടുത്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് സി. പ്രദീപ്കുമാറിന്റെ നിരീക്ഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപകന് ഫയല്‍ചെയ്ത ഹര്‍ജി അനുവദിച്ചാണ് ഉത്തരവ്.



