ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത്‌ മടങ്ങവേ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി: അധ്യാപകനെതിരെ പോലീസ് കേസെടുത്തു 

Spread the love

 

കൊച്ചി: പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്തു മടങ്ങവേ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു.

 

കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് അധ്യാപകൻ കുട്ടിയെ ഉപദ്രവിച്ചത്. വിദ്യാർത്ഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.

 

തുടർന്ന് പീഡന വിവരം വീട്ടിൽ അറിയിക്കുകയും രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ പിറവം പോലീസ് കേസ് രജിസ്റ്റർ ചെയ്തു ബാലികയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് പോക്സോ വകുപ്പുകൾ ചുമത്തി എഫ്ഐആർ റജസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group