
വള്ളിക്കുന്ന്: സ്‌കൂളില്‍ നിന്നും നല്‍കിയ അയണ്‍ ഗുളിക അധികമായി കഴിച്ച മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിബി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് ആണ്‍കുട്ടികളെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് മറ്റ് അസുഖ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.
അനീമിയ മുക്ത് ഭാരത് പദ്ധതിയുടെ കീഴില്‍ കഴിഞ്ഞ ദിവസമാണ് ഇരുമ്പ് സത്ത് അടങ്ങിയ ഗുളിക കുട്ടികള്‍ക്ക് നല്‍കിയത്. വീട്ടിലേക്ക് കൊണ്ടു പോകാനായി ഒരു മാസത്തെ ഗുളികയാണ് നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതമാണ് കഴിക്കേണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മാസത്തേക്കുള്ള ആറ് ഗുളികയാണ് ആദ്യഘട്ടമായി നല്‍കിയത്. വീട്ടിലെത്തി രക്ഷിതാക്കളോട് പറഞ്ഞു കഴിക്കാനായിരുന്നു ഓരോ ക്ലാസിലും നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ചില കുട്ടികള്‍ ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍വച്ച് കഴിക്കുകയായിരുന്നു. വിവരം അറിഞ്ഞ അധ്യാപകര്‍ കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു്.