ദില്ലി: നിരവധി മലയാളി വിദ്യാർത്ഥികൾ ഇപ്പോഴും ജലന്തറിൽ കുടുങ്ങിക്കിടപ്പുണ്ടെന്ന് ദില്ലിയിലെത്തിയ മലയാളി വിദ്യാർത്ഥികൾ.
ദില്ലിയിൽ നിന്നും നാട്ടിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രതിസന്ധിയുണ്ടെന്നും ജലന്തറിൽ വിദേശ വിദ്യാർത്ഥികളുൾപ്പെടെ കുടുങ്ങി കിടക്കുകയാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
പ്രതിസന്ധി സമയത്ത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിട്ടുണ്ടെന്നും ട്രെയിനുകളിൽ ടിക്കറ്റ് ലഭിക്കാനില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ദില്ലിയെലെത്തിയ മലയാളി വിദ്യാർത്ഥികളുൾപ്പെടെ നാട്ടിലേക്കുള്ള യാത്രാ ടിക്കറ്റുകൾ സ്വന്തമായാണ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group