വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അടിയേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.

video
play-sharp-fill

പരിക്കുകളെത്തുടര്‍ന്ന് ചികിത്സയിലിരിക്കേ ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.

കുംഭകോണത്തിനടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളായ പട്ടീശ്വരം അറിജ്ഞര്‍ അണ്ണ മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ നാലിനാണ് സംഭവം. പ്രതികള്‍ മരക്കഷണം ഉപയോഗിച്ച്‌ വിദ്യാര്‍ഥിയുടെ തലയില്‍ അടിച്ചതായും ഇത് ഗുരുതരമായ പരിക്കിന് കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചോറിലെ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെയാണ് മരണം.