play-sharp-fill
29-ാം ജന്മദിനം ആഘോഷം ; കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

29-ാം ജന്മദിനം ആഘോഷം ; കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: കോളേജ് ഹോസ്റ്റലിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് 29-കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയുമായ നിലയ് കൈലാഷ്ഭായ് പട്ടേലാണ് അന്തരിച്ചത്.

ജനുവരി നാലിന് തന്റെ 29-ാം ജന്മദിനം ആഘോഷിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കുളളിലാണ് നിലയ് കൈലാഷ്ഭായ് അപകടത്തിൽ മരിച്ചത്. സുഹൃത്തിന്റെ ഹോസ്റ്റല്‍ മുറിയില്‍ കേക്ക് മുറിച്ച ശേഷം മടങ്ങിയ നിലയ് കൈലാഷ്ഭായിയെ പിന്നീട് മുറ്റത്തെ പുല്‍ത്തകിടിയില്‍ വീണുകിടക്കുന്ന നിലയില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.

ജന്മദിനാഘോഷത്തിന് ശേഷം മടങ്ങിയ നിലയ് രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് നിഗമനം. സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യഥാര്‍ത്ഥ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

മികച്ച ഒരു വിദ്യാര്‍ഥിയെയാണ് തങ്ങള്‍ക്ക് നഷ്ടമായതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.