
പരവൂർ : കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.
കൊല്ലം പരവൂരിലാണ് സംഭവം. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇന്നലെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഇവർ തിരയിലകപ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു, കൂടെ ഉണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.



