play-sharp-fill
എല്ലാ സ്വകാര്യ ബസുകളിലും രണ്ട് കിലോമിറ്ററിന് ഒരു രൂപയും, ഏഴര കീലോമീറ്റർ വരെ  രണ്ട് രൂപയും  നൽകിയാൽ മതി : വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

എല്ലാ സ്വകാര്യ ബസുകളിലും രണ്ട് കിലോമിറ്ററിന് ഒരു രൂപയും, ഏഴര കീലോമീറ്റർ വരെ രണ്ട് രൂപയും നൽകിയാൽ മതി : വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ മാറ്റമുണ്ടാകില്ല. കേരളത്തിലെ എല്ലാ സ്വകാര്യ ബസുകളിലും രണ്ടര കിലോമീറ്ററിന് ഒരു രൂപയും ഏഴര കിലോമീറ്റർ വരെ രണ്ടുരൂപയും വിദ്യാർത്ഥികൾ നൽകിയാൽ മതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ.

എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി, ഡിഗ്രി അവസാന വർഷം, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോളജ്, സാങ്കേതിക പരിശീലന വിഭാഗം വിദ്യാർത്ഥികൾക്ക് കൺസഷന് അർഹതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൺസഷനായി വിദ്യാർത്ഥികൾ അവരുടെ ഐഡി കാർഡ് കൈവശം വയ്ക്കണം. കുട്ടികൾക്ക് കൺസഷൻ ടിക്കറ്റ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗതാഗത കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒമ്പത് മാസത്തോളമായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകൾ ഇന്ന് തുറക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുമാണ് ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നത്‌