
പാരൻസിനെ പിരിഞ്ഞിരിക്കാനുള്ള പേടി, അമിതമയ ഭയം, മൊബൈൽ അഡിക്ഷൻ, ആളുകളുമായി സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മറ്റുള്ളവരുമായി എങ്ങനെ ഇടപെടണമെന്ന അറിവില്ലായ്മ, പഠനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ശ്രദ്ധ കുറവ്, ഹൈപ്പർ ആക്ടിവിറ്റി, അമിതമായ അറ്റാച്ച്മെൻ്റ്, പക്വത കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കുട്ടികൾക്ക് സ്കൂളിൽ പോകാകാനുള്ള മടിയും ഭയവും ഉണ്ടാക്കുന്നത്. അതു കൊണ്ടു ഇത്തരം പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതിനു മുൻപേ പരിഹരിച്ചാലേ കുട്ടികളിലെ സ്കൂളിൽ പോകാനുള്ള മടി മാറ്റാനും പഠിക്കണം എന്ന ചിന്ത അവരിൽ കൊണ്ടുവരാനും കഴിയൂ.
രണ്ട് മാസകാലം അവധിയിൽ അനിയന്ത്രിതമായി മൊബൈൽ ഉപയോഗിച്ചത് കാരണം സ്കൂളിൽ പോകുന്നത് കൊണ്ട് ഫോൺ ഉപയോഗിക്കാൻ സമയം കിട്ടാതെ വരുമ്പോൾ കുട്ടികൾ വാശി കാണിക്കും. അതുകൊണ്ട് ഫോൺ ഉപയോഗം കൃത്യമായി നിയന്ത്രിക്കുവാൻ ശ്രമിക്കുക.
കൃത്യമായ ഉറക്കം ( 8 മണിക്കൂർ മുതൽ 9 മണിക്കൂർ വരെ) ഉണ്ടാകണം. 9.00 മുതൽ 6 വരെയോ 10 മുതൽ 6 വരെയോ എല്ലാ ദിവസവും കുട്ടികളെ ഉറക്കാൻ ശ്രമിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോഷകമൂല്യമുള്ള ആഹാരങ്ങൾ കൃത്യസമയത്ത് തന്നെ കുട്ടികൾക്ക് നൽകണം. ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. രാവിലത്തെ ആഹാരം കഴിച്ചതിനുശേഷം 15 മിനിറ്റ് എങ്കിലും കുട്ടികളുമായി കളിക്കുന്നതിനു സമയം ചെലവഴിക്കണം.
മാതാപിതാക്കളെ പിരിഞ്ഞിരിക്കുമ്പോൾ
ചില കുട്ടികൾക്ക് ടെൻഷൻ ഉണ്ടാകാറുണ്ട്. സ്കൂളിൽ എത്തിച്ച എന്നെ എപ്പോഴാണവർ കൊണ്ടുപോകാൻ വരുന്നത്?’..അവർ എന്നെ ഉപേക്ഷിച്ചു പോയതാണോ?. ഇനി വരില്ലേ.?..ഇത്തരം ചിന്തകളിൽ നിന്നുമുണ്ടാകുന്ന ആംഗ്സൈറ്റി കാരണം സ്കൂൾ വിട്ട് വീട്ടിലെത്തിയാലും ഇടക്കിടെയുള്ള കരച്ചിൽ, ഭക്ഷണം കഴിക്കാൻ താൽപര്യ കുറവ്, ഉറക്കത്തിൽ ഞെട്ടിയുണർന്നുള്ള കരച്ചിൽ, ക്ലാസിൽ പോകുന്നിലെന്നു പറഞ്ഞു യൂണിഫോം ധരിക്കാതിരിക്കുക എന്നിവയെല്ലാം കാണിക്കുന്നുണ്ടെങ്കിൽ അത്
സെപ്രേഷൻ ആംഗ്സൈറ്റി ഡിസോർഡറിൻ്റെ ലക്ഷണങ്ങളാണ്. ഇതു മാറ്റിയെടുക്കാൻ 8 വയസു മുതൽ കുട്ടികളെ മാറ്റി കിടത്തി ശീലിപ്പിക്കുക. തുടക്കത്തിൽ ഗ്രാൻ്റ് പാരൻസിനൊപ്പവും പിന്നീട് ഒരു റൂമിൽ ഒറ്റക്കും കിടത്തുക.
പരിചയമില്ലാത്ത ആളുകളുമായി സംസാരിക്കാനുള്ള ഭയം ഇന്ന് പല കുട്ടികളിലും കണ്ടു വരുന്നുണ്ട്. ഇത്തരം ഭയങ്ങൾ ( Social Fear / Social Anxiety) നിയന്ത്രിക്കുന്നതിന് വേണ്ടി വീട്ടിൽ എത്തുന്നവരോട് സംസാരിക്കുന്നതിനും ഇടപഴകുന്നതിനുമുള്ള സാഹചര്യം ഒരുക്കുക.
ഇങ്ങനെ ആളുകളുമായി സംസാരിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുകയും അതിലേക്കു കുട്ടികളെ ഉൾപ്പെടുത്തുകയും ചെയ്യുക. ഇതിലൂടെ സോഷ്യൽ ഇൻട്രാക്ഷൻസും കമ്യൂണിക്കേഷൻ സ്കിൽസും ലിസണിംങ്ങ് സ്കിൽസും അവരിൽ വർധിപ്പിക്കാനാകും. ഇത്തരത്തിൽ അവരിൽ ഓരോ സ്റ്റിൽസും വർധിക്കുമ്പോൾ ഷൈനസ് (Shyness) എന്നത് ഇല്ലാതാകും.
പഠനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാം. അക്ഷരങ്ങൾ തിരിച്ച് എഴുതുക, വായിക്കുവാനും എഴുതുവാനും കണക്ക് ചെയ്യുവാനുമുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കിൽ ഇവ കൂടി പരിഹരിച്ചാൽ മാത്രമേ സ്കൂളിൽ പോകാനുള്ള മടി പൂർണ്ണമായി പരിഹരിക്കാൻ കഴിയു.
നിങ്ങളുടെ കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അവരെ വഴക്കുപറഞ്ഞു സ്കൂളിൽ കൊണ്ടുവിടാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്തത് കൊണ്ട് ഫലം ലഭിക്കണമെന്നില്ല. അതുകൊണ്ട് നിങ്ങൾ അവരെ കേൾക്കുക. പിന്നീട് കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആയിട്ടുള്ള മനശാസ്ത്ര വിദഗ്ധരെ കാണിക്കുക.
എന്തുകൊണ്ടാണ് അവർക്ക് സ്കൂളിൽ പോകാൻ മടിയും താല്പര്യക്കുറവും വന്നതെന്നും അവരെ ഏതു പ്രശ്നമാണ് (Seperation Anxiety, Social Fear, Communication Problems, Learning Problems, Over Attachment, Lack of Maturity) കൂടുതലായി ബുദ്ധിമുട്ടിക്കുന്നതെന്നും കണ്ടെത്തുക. തുടർന്ന് പ്രശ്നം പരിഹരിക്കുന്നതിനു സൈക്കോളജിസ്റ്റ് നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി ചെയ്താൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തോടെ സ്കൂളിൽ പോകാൻ കഴിയുന്നതാണ്.