
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; 3 വിദ്യാർത്ഥികൾക്ക് കുത്തേറ്റു; പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സ്കൂളിൽ ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ ഉണ്ടായ പ്രശ്നമാണ് സംഘർഷത്തിൽ എത്തിച്ചത്; നടപടി നേരിട്ട വിദ്യാർത്ഥിയാണ് മറ്റു വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ചത്
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്.
പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0