play-sharp-fill
ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഷാപ്പിലെത്തും; പിന്നാലെ കള്ളുകുടിയും ആഘോഷവും; കള്ളുഷാപ്പുകളില്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെത്തുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഷാപ്പിലെത്തും; പിന്നാലെ കള്ളുകുടിയും ആഘോഷവും; കള്ളുഷാപ്പുകളില്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെത്തുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

സ്വന്തം ലേഖകൻ

ആലപ്പുഴ:ആണ്‍-പെണ്‍ വ്യത്യാസമില്ലാത ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാകുന്നു.ആലപ്പുഴ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഷാപ്പുകളിലാണ് കള്ളികുടിക്കനായി വിദ്യാര്‍ത്ഥികളെത്തുന്നത്.

തുറവൂരിലെ പള്ളിത്തോട്-ചാവടി റോഡില്‍ ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ ഭക്ഷണം കഴിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതായും അതോടൊപ്പം മദ്യപാനം നടത്തുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ള് വാങ്ങി പൊതുറോഡില്‍ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്.

ഭക്ഷണം കഴിക്കാനെന്ന പേരില്‍ എത്തുന്ന സംഘങ്ങള്‍ ഷാപ്പിനുള്ളിലും പൊതുസ്ഥലങ്ങളിലും കള്ളുകുടി ആഘോഷമാക്കിമാറ്റുകയാണ്.

മദ്യം നല്‍കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ പ്രായപരിധിയുള്ളപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ യൂണിഫോമില്‍പോലും കള്ളുഷാപ്പില്‍ എത്തി മദ്യപാനം നടത്തിയിട്ടും പോലീസും എക്സൈസും കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയുണ്ട്.

ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കള്ളുഷാപ്പുകളില്‍ എത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വൈകുന്നേരങ്ങളില്‍ കള്ളുഷാപ്പില്‍ എത്തി പടി വാങ്ങുന്നതല്ലാതെ എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താനോ കുറ്റക്കാരായ കള്ളുഷാപ്പ് ഉടമകള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ തയാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.