ഇന്ന് പാഡ് ചോദിച്ചു, നാളെ കോണ്ടം ചോദിക്കും; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ഐഎഎസ് ഉദ്യോഗസ്ഥ

Spread the love

ന്യൂഡൽഹി :വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച് ബീഹാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മേധാവി ഹര്‍ജോത് കൗര്‍. ഇന്ന് സാനിറ്ററി പാഡുകള്‍ ആവശ്യപ്പെടും, നാളെ നിങ്ങൾക്ക് കോണ്ടം വേണമെന്ന് പറയുമായിരിക്കും എന്നായിരുന്നു മറുപടി. വിചിത്രമായ പ്രസ്താവനയെത്തുടർന്ന് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ബിഹാറില്‍ നടന്ന ഒരു സംവാദത്തിനിടെയാണ് സംഭവം. 20-30 രൂപയുടെ സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലെന്ന് സ്കൂൾ വിദ്യാർത്ഥിനി പരിപാടിയിൽ ചോദിച്ചു. “നാളെ നിങ്ങൾ പറയും സർക്കാർ ജീൻസും ഷൂസും നൽകാമെന്ന്. അവസാനം, കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങള്‍ക്കും സൗജന്യ കോണ്ടം വേണമെന്നും ആവശ്യപ്പെടും”- ഹര്‍ജിത് കൗര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ വോട്ടുകളാണ് സർക്കാരിനെ ഉണ്ടാക്കുന്നതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ, ഉദ്യോഗസ്ഥൻ പൊട്ടിച്ചിരിച്ചു.

“ഇത് മണ്ടത്തരത്തിന്റെ കൊടുമുടിയാണ്. എങ്കിൽ വോട്ട് ചെയ്യരുത്. പാകിസ്ഥാൻ ആകൂ, പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? – ഹര്‍ജിത് കൗര്‍ ചോദിക്കുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് വനിത മേധാവിക്കെതിരെ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group