കൊല്ലത്ത് ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്;തലനാരിഴക്ക് ഒഴിവായത് വൻ അപകടം

Spread the love

കൊല്ലം: കൊല്ലം തിരുമംഗലം ദേശീയപാതയിൽ ഓടയിൽ കാൽ കുടുങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി രുദ്ര ഷിബുവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ രാവിലെ സ്കൂളിലേക്ക് പോകും വഴി കുട്ടിയുടെ കാൽ ഓടയ്ക്ക് ഉള്ളിൽ കുടുങ്ങുകയായിരുന്നു.

റോഡിന് കുറുകെയാണ് ഓടയുള്ളത്. ഓടയ്ക്ക് മുകളിലെ ഇരുമ്പ് പൈപ്പുകളിൽ ഒന്ന് തകർന്ന നിലയിലാണ്. ഈ ഭാഗത്താണ് കുട്ടിയുടെ കാൽ അകപ്പെട്ടത്. ഇവിടെ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.