തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് ബൈക്കിൽ ഇടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Spread the love

കുമളി: ഇടുക്കി അണക്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 2വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.
അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം.

video
play-sharp-fill

ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീണു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പോലീസ് സംഭവത്തിൽ കേസെടുത്തു.