പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിക്ക് നേരെ ആക്രമണം; കാൽമുട്ടിനും തലക്കും പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

പാലാ:  പാലായിൽ പഠനം നടത്തുന്ന വിദ്യാർത്ഥിക്ക് ആക്രമണം.  നാലു പേർ ചേർന്ന് ക്രൂരമായി മർദിക്കുയായിരുന്നു. ഇടമറ്റം മുകളേൽപീടിക ഈഴവർ മറ്റത്തിൽ ജിബിൻ (18) നാണ് ആക്രമണത്തിൽ പരിക്കേറ്റത്.  പരിക്കേറ്റ വിദ്യാർത്ഥിയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

video
play-sharp-fill

 ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു സംഭവം. ഇടമറ്റം സ്വദേശികളും കണ്ടാൽ അറിയുന്നവരുമാണ് തന്നെ ആക്രമിച്ചതെന്ന് ജിബിൻ പറയുന്നു. ഇവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

പാലായിലെ ട്രോണിക്‌സ് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ജിബിൻ പഠിക്കുന്നത്. സ്ഥാപനത്തിന് സമീപമുള്ള വഴിയിൽ വച്ചായിരുന്നു ആക്രമണം. സ്ഥാപനത്തിലെ അധ്യാപകർ ചേർന്നാണ് ജിബിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാൽമുട്ടിനും തലക്കും പരിക്കേറ്റിട്ടുണ്ട്. പാലാ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group