ഹോംവർക്ക് ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥിയെ ജനലിൽ തലകീഴായ് കെട്ടിയിട്ട് മർദ്ദിച്ചു ; പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്ത് പൊലീസ്

Spread the love

ഹരിയാന :  പാനിപത്തിൽ ജാട്ടല്‍ റോഡിലുള്ള സ്കൂളില്‍ ഹോംവർക്ക് ചെയ്യുന്നില്ല എന്ന് ആരോപിച്ച് കുട്ടികളെ ഉപദ്രവിച്ച പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.

ഹോംവർക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനല്‍കമ്ബിയില്‍ തലകീഴായി കെട്ടിയിട്ട് സ്കൂള്‍ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ആദ്യം പുറത്തുവന്നത്.

അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളില്‍ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തില്‍ പ്രിൻസിപ്പല്‍ റീനയും സ്കൂള്‍ ബസ്സിന്റെ ഡ്രൈവർ അജയ്‍യും കുറ്റക്കാരാണെന്നും മാതാവ് പറഞ്ഞു. രണ്ടാം ക്ലാസുകാരനെ മർദിച്ച അജയ്, ഇതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹപാഠികളുടെ മുന്നില്‍വച്ച്‌ കുട്ടികളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് മറ്റൊരു വീഡിയോയില്‍ ഉള്ളത്. കുട്ടികള്‍ രണ്ടു സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനു മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് പ്രിസിപ്പൽ റീന പറഞ്ഞു.

എന്നാല്‍ റീനയ്ക്കെതിരെ ഒട്ടേറെ പരാതികളുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു.