video
play-sharp-fill
വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: റെക്കോഡ് ബുക്ക് സീൽചെയ്തു നൽകാൻ ആവശ്യപ്പെട്ടപ്പോൾ  മോശമായി സംസാരിച്ചു, മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും പരിഹസിച്ച് ഇറക്കിവിടുകയും ചെയ്തു, ഒന്നാം വർഷ പരീക്ഷയെഴുതാൻ കഴിയുമോ എന്ന ആശങ്കയാണ് ബെൻസനെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ

വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: റെക്കോഡ് ബുക്ക് സീൽചെയ്തു നൽകാൻ ആവശ്യപ്പെട്ടപ്പോൾ മോശമായി സംസാരിച്ചു, മറ്റുകുട്ടികളുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും പരിഹസിച്ച് ഇറക്കിവിടുകയും ചെയ്തു, ഒന്നാം വർഷ പരീക്ഷയെഴുതാൻ കഴിയുമോ എന്ന ആശങ്കയാണ് ബെൻസനെ മരണത്തിലേക്കു നയിച്ചതെന്നും ബന്ധുക്കൾ

കുറ്റിച്ചൽ: ഒന്നാം വർഷ പരീക്ഷയെഴുതാൻ കഴിയുമോ എന്ന ആശങ്കയാണ് പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി എബ്രഹാം ബെൻസനെ മരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾ വിശ്വസിക്കുന്നത്. വെള്ളിയാഴ്ചത്തെ മോഡൽ പരീക്ഷയ്ക്കു മുമ്പ് റെക്കോഡ് ബുക്ക് പൂർത്തിയാക്കി സമർപ്പിക്കുന്നതിന് ബെൻസന് കഴിഞ്ഞിരുന്നില്ല.

ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30ഓടെ പ്രിൻസിപ്പൽ കുട്ടിയുടെ അമ്മ സംഗീതയെ വിളിച്ച് സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും വേഗം സ്കൂളിൽ എത്തണമെന്നും ആവശ്യപ്പെട്ടിരുന്നതായി ബെൻസന്റെ ഇളയമ്മ സായൂജ്യ പറഞ്ഞു. സുഖമില്ലാത്തതിനാൽ അടുത്ത ദിവസം രാവിലെ എത്താമെന്ന് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ ബെൻസൻ റെക്കോഡ് ബുക്ക് സീൽചെയ്തു കിട്ടാൻ സ്കൂളിൽ പോയിരുന്നു. പ്രിൻസിപ്പൽ പരീക്ഷാ ജോലിക്ക് പോയിരുന്നതിനാൽ ഒരു ജീവനക്കാരൻ ആണ് ഓഫീസിലുണ്ടായിരുന്നത്. റെക്കോഡ് ബുക്ക് സീൽചെയ്തു നൽകാൻ കുട്ടി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചതായി ഇവർ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റുള്ള കുട്ടികളുടെ മുന്നിൽവെച്ച് അസഭ്യം പറയുകയും പരിഹസിച്ച് ഇറക്കിവിടുകയും ചെയ്തത് ബെൻസനെ മാനസികമായി തളർത്തിയെന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങൾ കുട്ടി വീട്ടിൽ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ റെക്കോഡ് ബുക്ക് ഹാജരാക്കി പരീക്ഷയ്ക്ക് ഇരിക്കാനാകുമോ എന്ന് വീട്ടുകാരോടു ചോദിക്കുകയും ചെയ്തിരുന്നു. രാത്രി 12.30 വരെ വീട്ടിലുണ്ടായിരുന്നു. പിന്നാലെ പുറത്തിറങ്ങി.

സാധാരണ ഈ സമയം പുറത്തുപോകാത്ത കുട്ടിയെ കാണാതായതിനെ തുടർന്ന് അയൽപക്കത്തെ ഒരാളുമായി ചേർന്ന് അന്വേഷണം നടത്തി. കാണാത്തതിനാൽ വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെ നെയ്യാർഡാം പോലീസിനു പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടും കണ്ടില്ല. പിന്നീട് ഒരു ബന്ധു നടത്തിയ അന്വേഷണത്തിലാണ് സ്കൂളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുന്നത്.

ഇതിനിടെ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും പെരുമാറ്റമാണ് ബെൻസന്റെ മരണത്തിനു കാരണമെന്ന് ഒരു സഹപാഠി ആർഡിഒയ്ക്ക് മൊഴി നൽകിയിട്ടുണ്ട്. ബെൻസൻ ഉൾപ്പെടെ മൂന്ന് വിദ്യാർത്ഥികളുടെ റെക്കോഡ് ബുക്ക് സീൽചെയ്തു കിട്ടുന്നതിൽ പ്രശ്നമുണ്ടായതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എന്നാൽ, ഒരു വിദ്യാർത്ഥിയുടെയും റെക്കോഡ് ഒപ്പിട്ട് സീൽചെയ്ത് നൽകാതിരുന്നിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രീതാ ബാബു പറഞ്ഞു. എല്ലാ റെക്കോഡ് ബുക്കും ഒപ്പിട്ട് സീൽചെയ്ത് വെച്ചിട്ടുണ്ട്. സ്കൂളിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്ന് അധ്യാപകരും പറയുന്നു.