
സ്വന്തം ലേഖിക
പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടര്‍ രാജീവിന്‍റെ മകനാണ്. പാലക്കാട് യുവക്ഷേത്ര കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയ്ക്ക് ക്ലാസില്‍ നിന്ന് പനിയാണെന്ന് പറഞ്ഞ് ആദിത്യന്‍ റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തി. സംഭവത്തിന് ആരും ഉത്തരവാദി അല്ലെന്ന് കുറിപ്പില്‍ ഉണ്ടെന്നാണ് വിവരം. കോങ്ങാട് പൊലിസ് ഹോസ്റ്റലില്‍ പരിശോധന നടത്തി.