‘അദ്ധ്യാപകരുടെ മൊഴിയെടുക്കും; ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധിക്കും’; ആശിര്‍നന്ദയുടെ മരണത്തില്‍ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്

Spread the love

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആശിർനന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം കടുപ്പിക്കാനൊരുങ്ങി പൊലീസ്.

video
play-sharp-fill

ഉദ്യോഗസ്ഥർ നാളെ സ്കൂളിലെത്തി ക്ലാസിലെ മുഴുവൻ കുട്ടികളും പറയുന്നത് കേള്‍ക്കും. ആരോപണ വിധേയരായ അദ്ധ്യാപകരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുക്കും.

സഹപാഠികള്‍ ആശിർനന്ദയുടേതെന്ന് പറഞ്ഞ് കൈമാറിയ ആത്മഹത്യാക്കുറിപ്പിലെ കൈപ്പട പരിശോധനയ്ക്കായി അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നല്‍കിയ റിപ്പോർട്ടില്‍ സ്കൂളിനെതിരെ ഗുരുതര വീഴ്ചകളാണ് കണ്ടെത്തിയിരിക്കുന്നത്. മാർക്കിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമെന്നും ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തുവെന്നുമാണ് ഡിഡിഇ റിപ്പോർട്ടിലുളളത്.

പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.