play-sharp-fill
പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖിക

കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുര പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പന്തീരാങ്കാവ് ചിറക്കാട് കുന്നുമ്മൽ മുകുന്ദന്റെ മകൾ മനീഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന രാവിലെ 11 മണിയോടെയാണ് യുവതി പുഴയിൽ ചാടിയത്. നാലു ണിക്കൂറോളം അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.വിദ്യാർത്ഥിനിയും ബാഗും ചെരിപ്പും പുഴയുടെ സമീപത്ത് നിന്നും ലഭിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെത്തി പുഴയിൽ ചാടിയത് മനീഷ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. മനീഷ പുഴയിൽ ചാടുന്നത് ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ കയർ ഇട്ടുകൊടുത്തെങ്കിലും പിടിക്കാൻ കഴിഞ്ഞില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു.മനീഷ കഴിഞ്ഞ വർഷം രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയിരുന്നു.