പാഠ പുസ്തക വിതരണം ഉടൻ നടത്തണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും പാഠ പുസ്തകങ്ങൾ വിതരണം നടത്താത്തത് സർക്കാരിൻ്റെ അനാസ്ഥയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

പാഠപുസ്തകങ്ങൾ ലഭിക്കാത്തതുമൂലം കുട്ടികളും രക്ഷിതാക്കളും വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്മാർട്ട് കോട്ടയം പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെയും കെ.പി.എസ്.റ്റി.എ യുടെയും നേതൃത്വത്തിൽ കോട്ടയം നിയോജക മണ്ഡലത്തിലെ വിജയപുരം പഞ്ചായത്തിലെ കൊല്ലൻ കൊമ്പ് കോളനിയിൽ ഓൺലൈൻ പoന കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലത്തിലെ ഒരൊറ്റ വിദ്യാർത്ഥിക്കു പോലും കോവിഡു കാലത്തെ ഓൺലൈൻ പoനം നഷ്ടമാകാതിരിക്കാനാണ് സ്മാർട്ട്‌ കോട്ടയം പദ്ധതി ആരംഭിച്ചിരിക്കുന്നതെന്നും നിയോജക മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇനിയും പoന കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണെന്നും അറിയിച്ചു.

കൊല്ലക്കൊമ്പ് സാംസ്ക്കാരിക നിലയത്തിൽ നടന്ന സമ്മേളനത്തിന് വിജയപുരം പഞ്ചായത്ത് പ്രസിഡൻ്റ് സിസി ബോബി അദ്ധ്യക്ഷത വഹിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്തംഗങ്ങളായ പ്രതീഷ്, സോമൻകുട്ടി, രജനി സന്തോഷ്, അൻസു സണ്ണി, സുരേഷ് ബാബു,പദ്ധതി കോർഡിനേറ്റർ എബിസൺ കെ.ഏബ്രഹാം,യുത്ത് കോൺഗ്രസ് നേതാക്കളായ ചിന്തു കുര്യൻ ജോയി , രാഹുൽ മറിയപ്പള്ളി,അരുൺ മർക്കോസ് ,ഗൗരിശങ്കർ, അനൂപ് അബൂബേക്കർ, ജിജി മുലകളം ,യദു സി നായർ,അനസ് താഴത്തങ്ങാടി,ഷെല്ലി, കെ.പി.എസ്.റ്റി.എ.നേതാക്കളായ റെൻഞ്ചി ഡേവിഡ്, ഷീബാ ആൻ്റണി ജോർജ് വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.