സ്വന്തം ലേഖകൻ
തൃശൂർ: ചൊക്ലിയിൽ കുഴഞ്ഞു വീണ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി വിദ്യാർഥികൾ. ചൊക്ലി വിപി ഓറിയന്റല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ശരീരത്തിൽ സോഡിയം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞ വീണ യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ചൊക്ലി ടൗണിലെ വിപി ഓറിയന്റല്‍ സ്‌കൂളിനരികിലുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഓട്ടോയില്‍ കയറുന്നതിനിടെയാണ് മാഹി സ്വദേശിനിയായ യുവതിക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഈ സമയം പിടി പിരീഡ് കഴിഞ്ഞ് റോഡിന് എതിര്‍വശമുള്ള ഗ്രൗണ്ടില്‍ നിന്ന് വരികയായിരുന്നു വിദ്യർഥിനികൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ഥിനികളായ അയിഷ അലോന, കദീജ കുബ്ര, നഫീസത്തുല്‍ മിസിരിയ എന്നിവരുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്. രാവിലെ സ്‌കൂളില്‍ ഫസ്റ്റ് എയ്ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് അധ്യാപകന്‍ പിവി ലൂബിന്‍ വിദ്യാര്‍ഥിനികള്‍ക്ക് ക്ലാസ് നല്‍കിയിരുന്നു. ഈ ക്ലാസാണ് തങ്ങള്‍ക്ക് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകരമായതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു.