video
play-sharp-fill

അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റികൊണ്ടുപോയി പീഢിപ്പിച്ചു; ചവറയിൽ പീഡനത്തിനിരയായത് രണ്ടാം ക്ലാസ് വിദ്യാർഥിനി

അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റികൊണ്ടുപോയി പീഢിപ്പിച്ചു; ചവറയിൽ പീഡനത്തിനിരയായത് രണ്ടാം ക്ലാസ് വിദ്യാർഥിനി

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ചവറയിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചു. സ്‌കൂൾ ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അമ്മയുടെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച്‌
പീഢിപ്പിച്ചശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്‌കൂളിന്റെ തിരിച്ചറിയൽ കാർഡിൽ നിന്ന് വിലാസം മനസിലാക്കി കുട്ടിയുടെ വീട്ടിലറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൻമേൽ പൊലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.