
ബംഗളൂരു: ഒൻപതാം ക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്പെന്റു ചെയ്തു.
കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി സ്കൂളില്‍ പോകുന്നത്.
എന്നാല്‍ കുട്ടിയ്ക്ക് ഹോസ്റ്റലില്‍ മതിയായ ഹാജര്‍ ഇല്ലായിരുന്നുവെന്നും പതിവായി ബന്ധുവിനെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരേ സ്കൂളിലായിരുന്നുവെന്നും റിപ്പോര്‍ട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ആണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞതോടെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബെംഗളൂരുവിലേക്ക് പോയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു.
ഒരുവര്‍ഷം മുമ്ബ്, എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടി ഹോസ്റ്റലില്‍ വരാതായിട്ട് കുറച്ചുനാളായെന്നാണ് ടുംകുര്‍ സാമൂഹികക്ഷേമവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. കൃഷ്ണപ്പ പറയുന്നത്.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. വിഷയം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.