
സ്വന്തം ലേഖകൻ
ആർപ്പൂക്കര ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പൂർത്തിയാക്കി. പരേഡിന് സല്യൂട്ട് സ്വീകരിച്ചത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ് ഐ മനോജ് കെയാണ്.
രണ്ട് വർഷത്തെ പ്രയക്നത്തിന് ശേഷമാണ് ഇന്ന് പാസിങ് ഔട്ട് പൂർത്തീകരിച്ചത്. സല്യൂട്ട് സ്വീകരിക്കുന്നതിന് നേതൃത്വം നൽകിയത് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ ഷിജി എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ, പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, സ്കൂൾ ഹെഡ്മാസ്റ്റർ, വാർഡ് മെമ്പർ അരുൺ ഫിലിപ്പ് എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആൺകുട്ടികളുടെ കമാൻഡർ ദർശന, പെൺകുട്ടികളുടെ കമാൻഡർ പാർവ്വതി,പരേഡ് കമാൻഡർ ശ്രേയ എന്നിവരാണ്. കേഡറ്റുകൾക്ക് പരിശീലനം നൽകിയത് സിവിൽ പൊലീസ് ഓഫീസർമാരായ ഷാമോൻ,ഷീബ,രഞ്ജിത് എന്നിവരാണ്.