
സ്വന്തം ലേഖിക
പത്തനംതിട്ട: ഭാര്യയും കുഞ്ഞുമുള്ള സ്വകാര്യ ബസ് ഡ്രൈവർക്കൊപ്പം പത്താം ക്ലാസുകാരി ഒളിച്ചോടി.
മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പ (33) മാണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടുകൂടിയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ഇയാള്‍. അണ്‍എയ്ഡഡ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് പെണ്‍കുട്ടി. മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെയാണ് മാതാവ് അറിഞ്ഞത്.
പെണ്‍കുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലര്‍ച്ചെ നാലിന് കണ്ണുവെട്ടിച്ച് പെണ്‍കുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു.
നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവത്രേ. അതിന് ശേഷം ഇവര്‍ എങ്ങോട്ടു പോയി എന്നത് സംബന്ധിച്ച് വിവരമൊന്നുമില്ല.
മൂഴിയാര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.