അമ്മ നോക്കി നില്‍‌ക്കെ വെള്ളക്കെട്ടില്‍ നീന്താനിറങ്ങി; വിദ്യാര്‍ത്ഥിയെ കാണാനില്ല; തിരച്ചില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖിക

കാസര്‍ക്കോട്: വെള്ളക്കെട്ടില്‍ നീന്താൻ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി.

ബങ്കളം പാല്‍ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആല്‍ബിൻ സെബാസ്റ്റ്യനെ (17) യാണ് കാണാതായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കള്‍ക്കൊപ്പമാണ് കുട്ടി നീന്താൻ ഇറങ്ങിയത്. തിരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികള്‍ക്കൊപ്പമാണ് ആല്‍ബിനും നീന്താൻ എത്തിയത്.

കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് കാണാതായത്. മൂന്ന് ആള്‍പൊക്കത്തിലുള്ള വെള്ളക്കെട്ടാണിത്.

ഒട്ടു കമ്പനിയിലേക്ക് കളിമണ്ണെടുത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ഉടൻ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി വൈകിയും നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചില്‍ നടത്തി. ഉപ്പിലക്കൈ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.