video
play-sharp-fill

കാണാതായി മണിക്കൂറുകള്‍ പിന്നിട്ടു ; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കാണാതായി മണിക്കൂറുകള്‍ പിന്നിട്ടു ; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ പുനരാരംഭിച്ചു. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) യെയാണ് ഇന്നലെ വൈകീട്ടോടെ കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എംഎസ്സി ബോട്ടണി വിദ്യാര്‍ഥിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങിയ യഹിയയെ കാണാതാകുകയായിരുന്നു. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിന് പിന്നാലെ അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വെളിച്ച കുറവും ചെളിയും കാരണം ഇന്നലെ രാത്രി തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ 7.30 ടെയാണ് തിരച്ചില്‍ പുനരാരംഭിച്ചത്.

സ്‌കൂബ ഡൈവിങ് ടീമും അഗ്നി രക്ഷാ സേനയും പൊലീസും സ്ഥലത്തുണ്ട്. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യഹിയയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ എന്‍ഡിആര്‍എസിന്റെ സഹായവും തേടിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.