ഏറ്റുമാനൂരിൽ നിന്നും വിദ്യാർത്ഥിയെ കാണാതായി; സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയെ കാണാതായത് ഇന്നലെ വൈകീട്ട് മുതൽ; വിദ്യാർത്ഥിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും വിദ്യാർത്ഥിയെ കാണാതായതായി പരാതി. സുഹൈല്‍ നൗഷാദ് (19)നെയാണ് കാണാതായത്. സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.

കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെ കാണാതായത് എന്നാണ് വിവരം. വിദ്യാർത്ഥിയെക്കുറിച്ച്‌ വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group