video
play-sharp-fill

സ്റ്റുഡന്റ് മാര്‍ക്കറ്റ്‌ പ്രവര്‍ത്തനം തുടങ്ങി

സ്റ്റുഡന്റ് മാര്‍ക്കറ്റ്‌ പ്രവര്‍ത്തനം തുടങ്ങി

Spread the love

സ്വന്തം ലേഖകൻ

മടിക്കൈ: കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ജില്ലാതല ഉദ്ഘാടനം മടിക്കൈ സര്‍വീസ് സഹകരണ ബാങ്കില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കണ്‍സ്യൂമര്‍ ഫെഡ് എക്സിക്യുട്ടീവ് ഡയറക്ടര്‍ വി കെ രാജന്‍ അധ്യക്ഷനായി. സ്കൂള്‍ പഠനക്കിറ്റിന്റെ ആദ്യ വില്‍പ്പനയും എംഎല്‍എ നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ത്രിവേണി നോട്ട് ബുക്കിന്റെ ആദ്യ വില്‍പന മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശന്‍ നിര്‍വഹിച്ചു. പഠനോപകരണ വിതരണം ബാങ്ക് പ്രസിഡന്റ് സി പ്രഭാകരനും ഉദ്‌ഘാടനം ചെയ്‌തു.സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ ലസിത മുഖ്യാതിഥിയായി.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം അബ്ദുള്‍റഹ്മാന്‍, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അചെയര്‍മാന്‍ ടി രാജന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ കെ രാജഗോപാലന്‍, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സാജന്‍ ഡിക്രൂസ്, എന്‍ ബാലകൃഷ്ണന്‍, മടിക്കൈ ഫസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ രാമചന്ദ്രന്‍, വനിതാ സഹകരണ സംഘം പ്രസിഡന്റ് കെ സാവിത്രി, പി പ്രസന്നന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ റീന, കെ വി ബാലന്‍, സി ഇ ജയന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് അസി. റീജിയണല്‍ മാനേജര്‍ പി വി ശൈലേഷ് ബാബു സ്വാഗതവും ബാങ്ക് സെക്രട്ടറി പി രമേശന്‍ നന്ദിയും പറഞ്ഞു.

Tags :