
പാലക്കാട്: പാലക്കാട് നഗരത്തിലെ അഴുക്ക് ചാലിൻ്റെ സ്ലാബ് തകർന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കാടാംക്കോടാണ് അപകടം ഉണ്ടായത്.
എക്സൈസ് വകുപ്പിൻ്റെ സെമിനാർ കഴിഞ്ഞ് മടങ്ങുന്നതിനിടെ അല്‍ അമീൻ എഞ്ചിനിയറിങ്ങ് കോളേജിലെ എല്‍എല്‍ബി വിദ്യാർത്ഥിനി രഹത ഫർസാനക്കാണ് അപകടം പറ്റിയത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


