മുടിയില്‍ കളര്‍ ചെയ്തു വന്ന ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍; പരാതി നല്‍കാനൊരുങ്ങി കുടുംബം

മുടിയില്‍ കളര്‍ ചെയ്തു വന്ന ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്നും പുറത്താക്കി; പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍; പരാതി നല്‍കാനൊരുങ്ങി കുടുംബം

സ്വന്തം ലേഖിക

കൊല്ലം: ആദ്യദിനം സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരനെ സ്കൂളില്‍ നിന്ന് പുറത്താക്കി മാനേജ്‌മെൻ്റ്.

മുടിയില്‍ കളര്‍ ചെയ്തു വന്നതിനാലാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടത്.
ആയുര്‍ ചെറുപുഷ്പം സെൻട്രല്‍ സ്കൂളിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിന്റെ നിയമങ്ങള്‍ അനുസരിക്കാത്തതിനാല്‍ ഒരാഴ്ച സ്‌കൂളില്‍ വരേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി സ്‌കൂള്‍ മാനേജ്‌മെന്റും പറയുന്നു. സംഭവം സ്കൂളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്.
പ്രവേശനോത്സവത്തില്‍ കുട്ടിയെ പങ്കെടുപ്പിക്കാതെ പുറത്താക്കിയത് അറിഞ്ഞ് എസ്‌എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി. പ്രതിഷേധമുയര്‍ന്നതോടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

പരാതി ഉയര്‍ന്നതോടെ ശിശുക്ഷേമ സമിതിയും പൊലീസും സ്ഥലത്തെത്തി. സ്‌കൂളില്‍ നിന്ന് കുട്ടിയുടെ ടി.സി വാങ്ങി രക്ഷിതാക്കള്‍ കുട്ടിയുമായി മടങ്ങി.

സ്‌കൂളിന്റെ നിയമങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ക്ലാസില്‍ കയറ്റാത്തതെന്ന് പ്രിൻസിപ്പല്‍ ജോര്‍ജുകുട്ടി പറഞ്ഞു. അതേസമയം, സ്‌കൂളിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ നീക്കം.