ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു ; രണ്ട് അധ്യാപകര്‍ക്ക് സസ്പെൻഷൻ

Spread the love

ബംഗളൂരു : ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു.  ബംഗളൂരു യാദ്ഗിർ ഷഹാപൂർ താലൂക്കിലെ റെസിഡൻഷ്യല്‍ സ്‌കൂളിലാണ് സംഭവം.

സാമൂഹിക ക്ഷേമ വകുപ്പാണ് റെസിഡൻഷ്യല്‍ സ്‌കൂള്‍ നടത്തുന്നത്. സംഭവത്തിന് പിന്നാലെ കർണാടക റെസിഡൻഷ്യല്‍ എജ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കാന്തരാജു രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. പെണ്‍കുട്ടിയുടെ ഒൻപതാം ക്ലാസില്‍ ഹാജർ 10 ശതമാനം മാത്രമാണെന്നും ക്ലാസ് അധ്യാപകനെന്ന നിലയില്‍ അവളുടെ ഹാജർ റിപ്പോർട്ട് ചെയ്യേണ്ടത് അധ്യാപകനായ നരസിംഹ മൂർത്തിയുടെയും, അവളുടെ ശാരീരികാവസ്ഥ പ്രിൻസിപ്പലിനെ അറിയിക്കേണ്ടത് ശ്രീധറിന്റെയും കടമയാണെന്നും സസ്‌പെൻഷൻ ഉത്തരവില്‍ പറയുന്നു.

 

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ നിർമ്മലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, അജ്ഞാതനായ പ്രതി (A1), സ്കൂള്‍ ഹോസ്റ്റലിലെ വാർഡൻ (A2), സ്കൂള്‍ പ്രിൻസിപ്പല്‍ ബസമ്മ (A3), സ്റ്റാഫ് നഴ്സ് ബസമ്മ പാട്ടീല്‍ (A4), ശരണബസവ്വ എന്നിവരുള്‍പ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഗർഭിണിയായ വിവരം അധികൃതരെ അറിയിക്കാത്തതിനാണ് ചിലർക്കെതിരെ കേസെടുത്തത്. ഒന്നാം പ്രതിയെക്കുറിച്ച്‌ പെണ്‍കുട്ടി വിവരം നല്‍കുന്നില്ല. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അവർ സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗവും യാദ്ഗിർ ജില്ലയുടെ ചുമതലയുള്ളതുമായ ശശിധർ കൊസാംബെ, സാമൂഹ്യക്ഷേമ വകുപ്പിലെ ബന്ധപ്പെട്ടവർക്കെതിരെ കമ്മീഷൻ സ്വമേധയാ കേസുകള്‍ രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കാണാൻ ഉടൻ തന്നെ ഷഹാപൂർ സന്ദർശിക്കുമെന്ന് കൊസാംബെ പറഞ്ഞു