video
play-sharp-fill

ബസ് ജീവനക്കാരുടെ അശ്രദ്ധ ; ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു

ബസ് ജീവനക്കാരുടെ അശ്രദ്ധ ; ആലുവയിൽ വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു

Spread the love

ആലുവ : സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചുവീണ് ആലുവയിൽ വിദ്യാർത്ഥിനിക്ക് പരിക്ക്.

ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി സി ഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരിക്കേറ്റത്.

എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. കിസ്മത്ത് എന്ന ബസാണ് അപകടം വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോർ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കുട്ടിയെ ആലുവ കാരോത്തു കുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണിക്കര സ്വദേശിനിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു.

ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്ന് പരാതിയുണ്ട്.